Latest Malayalam News - മലയാളം വാർത്തകൾ

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു

Commercial cylinder price increased in the country

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 രൂപ ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി.

Leave A Reply

Your email address will not be published.