Latest Malayalam News - മലയാളം വാർത്തകൾ

ബസും ട്രാക്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 5 പേർ മരിച്ചു

Collision accident between bus and tractor; 5 people died

മുംബൈ എക്‌സ്പ്രസ് ഹൈവേക്ക് സമീപം ബസും ട്രാക്ടറും കൂട്ടിയിച്ച് അപകടം. അപകടത്തിൽ 5 പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്‌ടറുമായി കൂട്ടിയിടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്കാണ് വീണത്. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് ബസ് എടുത്തുമാറ്റിയത്.

ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് ഭക്തരുമായി പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.

Leave A Reply

Your email address will not be published.