രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. സി.പി.ഐ.എം പിബി യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ഡൽഹി യാത്ര. യുഎസിലെ ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ പുലർച്ചെ 3.30നാണ് അദ്ദേഹം വിമാനമിറങ്ങിയത്. ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. കഴിഞ്ഞ അഞ്ചിനാണു മുഖ്യമന്ത്രി യുഎസിലേക്കു പുറപ്പെട്ടത്.