Latest Malayalam News - മലയാളം വാർത്തകൾ

ചന്ദനത്തോപ്പ് ഐടിഐയിലെ സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

KERALA NEWS TODAY KOLLAM:കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ആയുധംകൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.ബുധനാഴ്ച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കൃഷ്ണകുമാറിനെ കോളേജ് കവാടത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സംഭവത്തില്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഐടിഐയിലെ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സമ്മാനദാന ചടങ്ങിന് സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്നും ഇതിനെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും എസ്എഫ്‌ഐ വിശദീകരിച്ചു.

Leave A Reply

Your email address will not be published.