ചെടിച്ചട്ടി പൊട്ടിച്ചു; മാപ്പുചോദിച്ച് പണവും നല്‍കിയ അജ്ഞാതനെ കുറിച്ച് ചിന്ത ജെറോം

schedule
2023-06-17 | 14:51h
update
2023-06-17 | 14:57h
person
kottarakkaramedia.com
domain
kottarakkaramedia.com
ചെടിച്ചട്ടി പൊട്ടിച്ചു; മാപ്പുചോദിച്ച് പണവും നല്‍കിയ അജ്ഞാതനെ കുറിച്ച് ചിന്ത ജെറോം
Share

Kerala News Today-കൊല്ലം: ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ചതിൽ ക്ഷമ പറഞ്ഞുള്ള കുറിപ്പും പകരം ചെടിച്ചട്ടി വാങ്ങാൻ പണവും പങ്കുവച്ച ‘അജ്ഞാത സുഹൃത്തി’നെക്കുറിച്ചുള്ള കുറിപ്പുമായി യുവജന കമ്മിഷൻ മുൻ അധ്യക്ഷയും ഡിവൈഎഫ്ഐ നേതാവുമായ ചിന്ത ജെറോം.
ഫേസ്ബുക്കിലൂടെയാണ് ചിന്ത കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക് കുറിപ്പ്

ഇന്ന് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ എത്തിയപ്പോള്‍ മുന്‍വശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
വാഹനങ്ങള്‍ നിരന്തരം വന്നു പോകുന്ന ഇടമായതിനാല്‍ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസില്‍ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു.
അതു കഴിഞ്ഞ് ഇടവേളയില്‍ നോക്കിയപ്പോള്‍ കതകിൻ്റെ സൈഡിലായി ഒരു കുറിപ്പില്‍ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.

ആ കുറിപ്പില്‍ ചെടിച്ചട്ടി പൊട്ടിയതിൻ്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം … നന്മകള്‍ നേരുന്നു..

 

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
18
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
09.08.2024 - 13:21:04
Privacy-Data & cookie usage: