Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട് അങ്കണവാടിയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

Children suspected of food poisoning at Kozhikode Anganwadi

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏഴ് കുട്ടികൾ ചികിത്സ തേടി. ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് വിളമ്പിയ ഉപ്പേരിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.