Kerala News Today-പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇളകൊള്ളൂര്‍ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഏഴ് കുട്ടികള്‍ അടങ്ങുന്ന സംഘം ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു.
ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടെന്നും ഇതിലൊരാളെ രക്ഷിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ വേനലവധിക്കാലത്ത് നിരവധി പേര്‍ കുളിക്കാനെത്തുന്നുണ്ടെന്നും അപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Kerala News Today