KERALA NEWS TODAY-തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി.
തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്.
വി.എസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശനം അയ്യങ്കാളി ഹാളിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായാണ് പിണറായി വിജയൻ വി.എസിന്റെ വീട്ടിലെത്തിയത്.
ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ്. നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് സാമൂഹിക മാധ്യമ കുറിപ്പില്‍ മുഖ്യമന്ത്രി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്. എന്നും അദ്ദേഹം പറഞ്ഞിരുന്നു.