Latest Malayalam News - മലയാളം വാർത്തകൾ

‘മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ?’:ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

Kerala News Today-തിരുവനന്തപുരം: മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ഇടതുപക്ഷ സര്‍ക്കാരിൻ്റെ നീക്കം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി പൂട്ടിക്കുമെന്നും മാനേജിംഗ് എഡിറ്റര്‍ ഷാജന്‍ സ്കറിയായെ തെരുവില്‍ നേരിടുമെന്നും ജനാധിപത്യ കേരളത്തിലെ ഒരു എംഎല്‍എ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

എസ്എഫ്ഐ നേതാക്കളുടെ തട്ടിപ്പുകള്‍ തെളിവ് സഹിതം തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കള്ളക്കേസെടുത്തതാണ് മറ്റൊരു സംഭവം. സിപിഎമ്മിന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് തുടര്‍ച്ചയായ ഈ സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്.
മാധ്യമങ്ങളുടെ വായമൂടിക്കെട്ടുവാനുള്ള ഈ സംഘടിത നീക്കം അത്യന്തം ആപല്‍ക്കരമാണ്. ഉദ്യോഗസ്ഥ-ഭരണതലത്തിലെ അഴിമതികള്‍ വ്യക്തമായ തെളിവുകളോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി നേരിടണം. എന്നാല്‍ അതിനു തുനിയാതെ നിയമം കയ്യിലെടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളം ഉത്തരകൊറിയക്ക് സമമാകുമെന്നതില്‍ സംശയമില്ല.
ഇടതുപക്ഷ സര്‍ക്കാരില്‍ പങ്കാളികളായ ഘടക കക്ഷികള്‍ തങ്ങളുടെ മൗനം വെടിഞ്ഞ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം.
സിപിഐയും കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണിയും ഇതിനു തയ്യാറാകണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനകളും സമ്മേളനങ്ങളും മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതല്ല മാധ്യമങ്ങളുടെ ജോലി. അഴിമതിയും അനീതിയും കണ്ടാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ കടമകൂടി മാധ്യമങ്ങള്‍ക്കുണ്ട്‌.
തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ മാത്രമേ നല്‍കാവൂ എന്ന് വാശിപിടിക്കുന്നത്‌ നല്ലതല്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  തങ്ങളുടെ നിയന്ത്രണത്തിലുള്ള പത്രങ്ങളും ചാനലുകളും നിലവിലുള്ളപ്പോള്‍ മറ്റുള്ള സ്വതന്ത്ര മാധ്യമങ്ങളുടെമേല്‍ കുതിര കയറുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. വാര്‍ത്തകളെ ഭയക്കുന്നത് ഭീരുക്കളാണ്.
മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കുവാനും മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസിലൂടെ കുടുക്കുവാനുമാണ് ഇനിയും നീക്കമെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും.

ഇക്കാര്യത്തില്‍ മുഴുവന്‍ കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചു നീങ്ങണം. ഇത്തരമൊരു നീക്കമുണ്ടായാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.