Latest Malayalam News - മലയാളം വാർത്തകൾ

പുതുപ്പള്ളി ഹൗസിന് മുന്നിൽ കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ

POLITICAL NEWS THIRUVANANTHAPURAM:തിരുവനന്തപുരം: നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് ഇരുന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പ്രതിഷേധം. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരിക്കെയായിരുന്നു പ്രതിഷേധം.ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.