നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. ചോദ്യപേപ്പർ ജാർഖണ്ഡിൽ നിന്നാണ് ചോർന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്രവും സിബിഐയും അടക്കം സമർപ്പിച്ച റിപ്പോർട്ടുകൾ എതിർകക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാൽപതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹർജികൾ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാൽ ഉച്ചവരെ മാത്രമേ കോടതി നടപടികൾ ഉണ്ടായിരുന്നുള്ളൂ. ഇതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി കേന്ദ്രവും, എൻടിഎയും, സിബിഐയും നൽകിയ റിപ്പോർട്ടുകളിൽ എതിർകക്ഷികൾ മറുപടി നൽകണം. നീറ്റിൽ ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ടിലെ സ്കൂളിലേക്ക് കൊണ്ടുപോകും വഴിയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.