Latest Malayalam News - മലയാളം വാർത്തകൾ

ഐഎസ്ആർഒ ചാരക്കേസ് കെട്ടിചമച്ചതെന്ന് സിബിഐ കുറ്റപത്രം

CBI indictment that ISRO fabricated espionage case

ഐഎസ്ആർഒ ചാരക്കേസ് കെട്ടി ചമച്ചതാണെന്ന് വ്യക്തമാക്കി സിബിഐ കുറ്റപത്രം. സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാരക്കേസ് എന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഹോട്ടലിൽ വെച്ച് വിജയൻ കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്നാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിൻ്റെ പിറ്റേ ദിവസം മുതലാണ് വാർത്ത വന്നു തുടങ്ങിയത്. ചാരക്കേസ് വാർത്തകൾ ചോർത്തി നൽകിയത് എസ് വിജയനാണെന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്പി നാരായണന് പോലീസ് കസ്റ്റഡിയിൽ മർദനം ഏറ്റെന്ന ഡോക്ടറുടെ മൊഴി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. നമ്പി നാരായണൻ കസ്റ്റഡിയിൽ മൃതപ്രായനായെന്നും ഇനിയും മർദിച്ചാൽ മരിച്ചു പോകുമെന്ന് താൻ പോലീസിന് മുന്നറിയിപ്പ് നൽകിയെന്നും ഡോ സുകുമാരൻ്റെ മൊഴിയിൽ നിന്നും വ്യക്തമാണ്. എച്ച് എല്ലിൻ്റെ ഗസ്റ്റ്ഹൗസിൽ പോലിസ് കസ്റ്റഡിയിലിരിക്കെ നമ്പിയെ ഐബിയും ചോദ്യം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

Leave A Reply

Your email address will not be published.