Top News

KERALA NEWS TODAY

പുത്തൂർ മാറനാട് കുഴയ്ക്കാട് പേർഷ്യൻ മുക്കിൽ ചോതി നിവാസിൽ ശ്യാം സുന്ദർ (40) നെയാണ് അയൽവാസിയായ ധനേഷ് ഭവനത്തിൽ ധനേഷ് കുത്തി കൊലപ്പെടുത്തി. തിരുവോണ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണം എന്നതാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ശ്യാമിന്റെ ഭാര്യ പ്രതിയായ ധനേഷിനൊപ്പം ഇറങ്ങിപ്പോയിരുന്നു. ശ്യാം ഇപ്പോൾ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഇരുകൂട്ടരും തമ്മിൽ തർക്കം നടന്നിരുന്നു. ഇന്നലെയും വൈകിട്ട് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ആ സമയത്ത് തന്നെ പ്രതി ഭീഷണി മുഴക്കിയതായി പ്രദേശവാസികൾ പറഞ്ഞു. രാത്രിയിൽ തന്നെ പുത്തൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഉപയോഗിച്ച ആയുധവും വീടിനു സമീപത്തു നിന്നും കണ്ടെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവോണ ദിവസം അയൽവാസിയെ കുത്തി കൊലപ്പെടുത്തി