Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

KERALA NEWS TODAY

അഭിമന്യു കൊലക്കേസ് ; വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല

മഹാരാജസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി തീർപ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന്…

കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം ; അനുശോചിച്ച് പ്രിയങ്ക ഗാന്ധി

വയനാട് മാനന്തവാടി പഞ്ചാരക്കൊലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി അനുശോചന കുറിപ്പിൽ പറഞ്ഞു.…

സാന്ദ്രാ തോമസിന്റെ പരാതിയിൽ ബി ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. നിർമാതാവായ സാന്ദ്രാ തോമസിന്റെ പരാതിയില ബി ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമധ്യത്തിൽ തന്നെ അപമാനിച്ചു എന്നാരോപിച്ചാണ് നിർമാതാവ് സാന്ദ്രാ തോമസ് പരാതി നൽകിയത്. ഹേമ…

ചേന്ദമംഗലം കൂട്ടക്കൊല ; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയുകയും, സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ കഴിയുന്ന ജിതിന്റെ ആരോഗ്യനില…

കഠിനംകുളം ആതിര കൊലക്കേസ് ; പ്രതി പോലീസ് പിടിയിൽ

കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസേപ്പ് പിടിയിലായി. കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറിച്ചിയിൽ ഹോം…

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉയർത്തി കെഎസ്ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. 'സ്വയം പര്യാപ്ത…

ഏകമകന്റെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.…

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഏർപ്പെടുത്തിയ സ്റ്റേ തുടരും

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗസ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന്…

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്…

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാ പ്രവര്‍ത്തനത്തിനെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. ഇതിന്…