Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

KERALA NEWS TODAY

ആലപ്പുഴയിൽ ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണ് വിദ്യാ‍ർഥിക്ക് ദാരുണാന്ത്യം. കായംകുളം ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അമർനാഥ്.…

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം ; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ച് മന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ്…

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പുഴയിൽ മരിച്ച നിലയിൽ ; സംഭവം കോഴിക്കോട്

വടകര വക്കീൽ പാലത്തിന് സമീപമുള്ള പുഴയിൽ രണ്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഷമീർ-മുംതാസ് ദമ്പതികളുടെ മകൾ ഹവ്വ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ…

ഇരിക്കൂർ ആയിപ്പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാം ക്ലാസ്‌വിദ്യാർത്ഥി സി മുഹമ്മദ് ഷാമിൽ(14) ആണ് മരിച്ചത്. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ…

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീൽ നൽകി കുടുംബം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.…

ചൂടിന് ശമനമില്ല ; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്.…

നെന്മാറ ഇരട്ടക്കൊല ; പ്രതിയെ കുടുക്കിയത് വിശപ്പ്

പൊലീസ് പിടിയിലായപ്പോഴും വിശപ്പ് സഹിക്കാനാകാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര. നെന്മാറ പൊലീസ് സ്റ്റേഷന്‍ സെല്ലിലേക്ക് എത്തിച്ചപ്പോള്‍ ചെന്താമര ആദ്യം ചോദിച്ചത് ഭക്ഷണമായിരുന്നു. പൊലീസുകാര്‍ ഇഡ്ഡലിയും ഓംലറ്റും വാങ്ങി നല്‍കി. ഭക്ഷണം…

മൂന്നാറിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

മൂന്നാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്. മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്. ഇരുപത് പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ്…

നെന്മാറ ഇരട്ടക്കൊലപാതകം ; പ്രതി വിറ്റ ഫോൺ ഓണായതായി പോലീസ്

പാലക്കാട് നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായി പോലീസ് വ്യാപക തിരച്ചില്‍ തുടരുന്നു. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തില്‍ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചു. ചെന്താമര…

തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്

തൃശൂരിൽ തേനീച്ചകളുടെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്. വെള്ളക്കാരി സ്വദേശി 70 വയസ്സുള്ള ജോസഫിനെയാണ് ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ നൂറിലധികം കുത്തുകളേറ്റിട്ടുണ്ട്.