എംഎൽഎ ശില്പ രവി ചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണയ്ക്കാൻ നടൻ അല്ലു അർജുൻ ആന്ധ്രാപ്രദേശിലെ നന്ദ്യാല സന്ദർശിച്ചതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വൈഎസ്ആർപി എംഎൽഎ യായ റെഡ്ഡിക്കെതിരെയും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, അല്ലു അർജുനും റെഡ്ഡിയും ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ ഒരു വലിയ പൊതുസമ്മേളനം അനുവദിച്ചതായി ആരോപണമുണ്ട്. ഇത് ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ട ലംഘനത്തിന് കാരണമായി. മെയ് 13 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
മുൻകൂർ അനുമതിയില്ലാതെയാണ് എംഎൽഎ നടനെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നാണ് റിപ്പോര്ട്ട്. ആന്ധ്രാപ്രദേശിൽ ഏർപ്പെടുത്തിയ സെക്ഷൻ 144 ലംഘിച്ചതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദ്യാല റൂറലിലെ ഡെപ്യൂട്ടി തഹസിൽദാർ പി രാമചന്ദ്ര റാവുവാണ് കേസ് രജിസ്റ്റർ ചെയ്തത്.