Latest Malayalam News - മലയാളം വാർത്തകൾ

ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടതിന് വിദ്യാർത്ഥിക്കെതിരെ കേസ്

Case filed against student for sharing pictures of girls on Instagram and making obscene comments

ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിം​ഗ് വിദ്യാ‍ർഥിക്ക് എതിരെ കേസെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിം​ഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ(21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 79, ഐടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ് എടുത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.