Latest Malayalam News - മലയാളം വാർത്തകൾ

 പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു; എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു നടപടി

Kochi

പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു നടപടി. പ്രദേശവാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബഷീര്‍ നല്‍കിയ പരാതിയിലാണ് ബിനാനിപുരം പൊലീസിന്റെ ഇടപെടല്‍.

ഓയില്‍ കമ്പനിയായ സി.ജി ലൂബ്രിക്കന്റ് ആണ് പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കമ്പനി അടച്ചുപൂട്ടിയിരുന്നു. കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഇപ്പോള്‍ പൊലീസ് ഇടപെട്ടിരിക്കുകയാണ്.

ജീവന് ഹാനികരമാകുന്ന രീതിയില്‍ അണുബാധ പടര്‍ത്താന്‍ ശ്രമിക്കല്‍, പൊതുജല സ്രോതസ് മലിനമാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.