Latest Malayalam News - മലയാളം വാർത്തകൾ

മകരവിളക്ക് ഇന്ന്; ദര്‍ശന പുണ്യം തേടി ഭക്തര്‍

KERALA NEWS TODAY PATHANAMTHITTA:മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും.വ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദർശിക്കാൻ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.