Latest Malayalam News - മലയാളം വാർത്തകൾ

കാനിലെ താരത്തിളക്കത്തിന് സംസ്ഥാന സർക്കാരിന്റെ ആദരം; ചടങ്ങ് ജൂൺ 13 ന് 

Thiruvananthapuram

2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹദു ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്. ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്‌കാരമാണ് സന്തോഷ് ശിവൻ നേടിയത്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

 

Leave A Reply

Your email address will not be published.