പാലക്കാട് കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ പുറകില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തൊട്ടുപുറകില്‍ വന്ന കാറും ട്രക്കില്‍ ഇടിച്ചു. ബസ് യാത്രക്കാരായ 13 പേരെയും കാറിലുണ്ടായിരുന്ന 3 പേരെയും ലോറി ഡ്രൈവരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഴക്കാലമായതോടെ സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് പനയംപാടം.
