• Home
  • KERALA NEWS TODAY
  • കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണ് അപകടം
KERALA NEWS TODAY

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണ് അപകടം

Kerala news
Email :54

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. മീഞ്ചന്ത ആർട്സ് സയൻസ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് ‌തകർന്ന് വീണത്. അപകടത്തിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിക്ക് കാലിന് പരുക്കേറ്റു. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. പരുക്കെറ്റ അഭിഷ്‌നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇതിനിടെയാണ് ഇവിടെ ബസ് കാത്തുനിന്നിരുന്ന ഒരു പെൺകുട്ടിയ്ക്കാണ് പരുക്കേറ്റത്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts