Latest Malayalam News - മലയാളം വാർത്തകൾ

പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലെത്തി 3 സ്ഥാപനങ്ങളിൽ മോഷണം, 3 ഇടത്ത് ശ്രമം; സിസിടിവി തകർത്തു

KERALA NEWS TODAY THRISSUR:തൃശൂർ: തൃശൂർ കുന്നംകുളത്ത് മോഷണ പരമ്പര. കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്ന മോഷ്ടാവ് നാല്

വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമം നടത്തി. കുന്നംകുളം ഗുരുവായൂർ റോഡിലെ ഖാദി ഭവന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.

ജനസേവ കേന്ദ്രത്തിൽ നിന്ന് 3000 രൂപയും സി വി സ്റ്റോറിൽ നിന്ന് 3400 രൂപയും രാഗം വാച്ചുകടയിൽ നിന്നും 500 രൂപയും കവർന്ന മോഷ്ടാവ് സിബിൻ സ്റ്റേഷനറി,

എം എസ് വിശൻ വേൾഡ്, എംഎസ് കിച്ചൻ വേൾഡ് തുടങ്ങിയ വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമവും നടത്തിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും

ഇടയിലാണ് മോഷണം നടന്നത്. മോഷ്ടാവ് ജനസേവകേന്ദ്രത്തിലെ സിസിടിവി ക്യാമറ തകർത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.