Latest Malayalam News - മലയാളം വാർത്തകൾ

സൈനിക ജീവിതം പൂർത്തിയാക്കി ബിടിഎസ് താരം ജെ ഹോപ്പ്

BTS star J-Hope has completed his military career

കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്. പുറത്തെത്തിയ ശേഷം ആരാധകർക്ക് നന്ദി അറിയിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ജെ-ഹോപ്പ് ലൈവിൽ എത്തിയിരുന്നു.തൻ്റെ സൈനിക ജീവിതത്തിൽ ഒരു സിവിലിയൻ എന്ന നിലയിൽ താൻ വളരെയധികം കാര്യങ്ങൾ പഠിച്ചെന്നും, തന്നോടും സമൂഹത്തോടും കൂടുതൽ അടുക്കാൻ ഇത് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിന്നിനുശേഷം സൈനിക സേവനം പൂർത്തിയാക്കുന്ന രണ്ടാമത്തെ ബിടിഎസ് അംഗമാണ് ജെ-ഹോപ്പ്.

Leave A Reply

Your email address will not be published.