KERALA NEWS TODAY-കാസർകോട് : ചിത്താരിയിൽ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് വില്ലേജ് ഓഫീസറും വില്ലേജ് അസിസ്ന്റും
വിജിലൻസിന്റെ പിടിയിലായി.
സ്ഥലത്തിന്റെ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് നൽകാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ വിജിലൻസിന്റെ പിടിയിലായത്.
ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ,വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരൻ എന്നിവരെയാണ് കാസർഗോഡ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം വാങ്ങിയ ആളാണ് അരുൺ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യൂ വകുപ്പ് തെരഞ്ഞെടുത്തത്.
ചിത്താരി ചാമുണ്ഡി കുന്ന് മുനയം കോട്ടെ അബ്ദുൽ ബഷീറിൽ നിന്നും 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്.കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇയാൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഫിനോഫ്തലിൻ പുരട്ടിയ 3000 രൂപ കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.