Top News
Kerala news

പത്തനംതിട്ട കളക്ട്രേറ്റിന് നേരെ ബോംബ് ഭീഷണി

പത്തനംതിട്ട കളക്ട്രേറ്റിന് നേരെ ബോംബ് ഭീഷണി. കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചു. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. കളക്ട്രേറ്റില്‍ നിന്നും ജീവനക്കാരനെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. Azifa -gafoor@ hotmail com എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഭീഷണി സന്ദേശം എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *