KERALA NEWS TODAY-ആലപ്പുഴ : കടലിൽ മൽസ്യബന്ധനത്തിനിടെ കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറി (28)ന്റെ മൃതദേഹമാണ് പള്ളിത്തോട് ഭാഗത്ത് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടൂർ പടിഞ്ഞാറ് കടലിൽ വല നീട്ടുന്നതിന് വള്ളത്തിൽ നിന്നു കടലിലേക്ക് ഇറങ്ങിയപ്പോൾ ജിബിനെ കാണാതായത്.
കാട്ടൂരിൽ നിന്നു സുഹൃത്തുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഉടൻ കരയിലെത്തിച്ച് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.