KERALA NEWS-ഐഎസ്എൽ എയ്ബൻ ദോളിങ് വംശീയാധിക്ഷേപം നേരിട്ടതായി കേരള ബ്ലാസ്റ്റേഴ്സ്.
ഇതു സംബന്ധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകിയതായി ക്ലബ്ബ് അറിയിച്ചു.
ബെംഗളൂരു എഫ്സി താരം റയാൻ വില്യംസിനെതിരെയാണ് പരാതി നൽകിയത്.
വിഷയത്തിൽ അന്വേഷണം വേണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.വില്യംസിനെതിരെ നടപടിയെടുക്കണമെന്ന് ബെംഗളൂരു എഫ്സിയോടും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളുരു എഫ്സി-ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ 82ാം മിനിട്ടിലായിരുന്നു സംഭവം. എയ്ബനുമായുണ്ടായ തർക്കത്തിൽ വില്യംസ് താരത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചതായാണ് പരാതി.ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. റയാൻ വില്യംസിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരും രംഗത്തെത്തി. രാജ്യാന്തര മത്സരങ്ങളിലടക്കം ഇത്തരം ആംഗ്യങ്ങൾ കാണിച്ചവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ, വില്യംസിന് മഞ്ഞക്കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നും ആരാധകർ പറയുന്നു.