POLITICAL NEWS THIRUVANATHAPURAM:തിരുവനന്തപുരം: കേരളത്തിലെ ആറ് ലോക്സഭ മണ്ഡലങ്ങളിൽ വിജയിക്കാൻ ബിജെപി പ്രത്യേക പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. പാർട്ടിക്ക് രാജ്യത്ത് ജയസാധ്യതയുള്ള 160 മണ്ഡലങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ ആറു മണ്ഡലങ്ങളും ഇടംപിടിച്ചിരിക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് 160 മണ്ഡലങ്ങളിലെയും പ്രവർത്തനം.ബിജെപി ജയിക്കാത്തതും ജയസധ്യതയുള്ളതുമായ മണ്ഡലങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ വിജയിക്കാനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം. ജയിക്കാനുള്ള സാഹചര്യം നേതൃത്വം സർവേയിലൂടെ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മണ്ഡലങ്ങളിൽ പ്രവർത്തനം നടത്തിവരുന്നുണ്ട്. മണ്ഡലങ്ങളുടെ ഏകോപ്പനച്ചുമതല കേന്ദ്രമന്ത്രിമാർക്കാണ് നൽകിയിരിക്കുന്നത്.