Kerala News Today-ന്യൂഡൽഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവച്ചു.
രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.
ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് നടപടി. ഫ്രാങ്കോ ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.
നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു.
പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും രാജിവാർത്ത അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Kerala News Today