Latest Malayalam News - മലയാളം വാർത്തകൾ

2025 വരെ ആലപ്പുഴയിൽ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരും ; മന്ത്രി

Bird rearing will have to be banned in Alappuzha till 2025; Minister

2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് വ്യക്തമാക്കി മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി പറഞ്ഞു. വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ വ്യാപകമായ നിലയിൽ പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യമാണ് നിലവിൽ. ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകാറുണ്ടെങ്കിലും ഇത് മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല. ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയിൽ ഫണ്ടിങ് ക്യത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ചിലവഴിച്ച തുക ഉടൻ നൽകണമെന്ന് കേന്ദ്രത്തോട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.