OBITUARY NEWS THIRUVANANTHAPURAM:തിരുവനന്തപുരം: പുതുവർഷദിനത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ലത്ത് വച്ചുണ്ടായ അപകടത്തിൽ സെയ്ദ് അലി (22), ഷിബിൻ (26) എന്നിവരാണ് കൊല്ലപ്പെട്ടത്.സെയ്ദ് അലി പാച്ചല്ലൂർ സ്വദേശിയും ഷിബിൻ ജഗതി സ്വദേശിയുമായിരുന്നു. തിരുവല്ലം ബൈപ്പാസിന് സമീപത്തുവച്ച് രാത്രി 12.30യോടെയായിരുന്നു അപകടമുണ്ടായത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
