Latest Malayalam News - മലയാളം വാർത്തകൾ

മൈഡിയർ കുട്ടിച്ചാത്തനിലൂടെ അരങ്ങേറ്റം; അവസാനഗാനം മായാനദിയിൽ; ഭവതരിണി ശ്രീലങ്കയില്‍ അന്തരിച്ചു

OBITUARY NEWS:ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു.ശ്രീലങ്കൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗ ചികിത്സയ്ക്കായി ശ്രീലങ്കയിൽ തങ്ങുകയായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരും.
മലയാളത്തില്‍ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലെ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍ എന്ന ഗാനം ഏറെ പ്രശസ്തമാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ഭവതരിണിക്ക് ലഭിച്ചിട്ടുണ്ട്. 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനാണ് ദേശീയപുരസ്കാരം ലഭിച്ചത്. ഇളയരാജയുടെ സംഗീതത്തിലായിരുന്നു ഈ ഗാനം ഭവതരിണി ആലപിച്ചത്.

തന്റെ തന്നെ സംഗീതത്തിൽ മായാനദി എന്ന തമിഴ് സിനിമയിൽ ഭവതരിണി രണ്ടുവർഷം മുമ്പ് ഒരു ഗാനം ആലപിച്ചിരുന്നു. ഇതാണ് അവസാനമായി അവർ പാടിയ ഗാനം. 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Leave A Reply

Your email address will not be published.