National News-ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി നിരോധിച്ച ബംഗാൾ സർക്കാർ തീരുമാനത്തിന് സ്റ്റേ. പ്രദർശന വിലക്ക് സുപ്രിംകോടതി പിൻവലിച്ചു. ബംഗാളിൽ ചിത്രത്തിൻ്റെ പൊതുപ്രദർശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്. തമിഴ്നാട് സർക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി വ്യക്തമാക്കി. സാമൂഹികമായ മോശം സന്ദേശം ലക്ഷ്യം വയ്ക്കുന്നുണ്ട് ഇസ്ലാമോഫോബിയ ഉൾപ്പെടയുള്ളവ ചിത്രത്തിൽ ഉണ്ട് എന്നായിരുന്നു ബംഗാൾ സർക്കാരിൻ്റെ വാദം.
സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ്റെ(സിബിഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം ചിത്രത്തിൻ്റെ സിബിഎഫ്‌സി സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വേനല്‍ക്കാല അവധിക്ക് ശേഷം ജൂലൈയില്‍ വാദം കേള്‍ക്കുമെന്നും കോടതി തീരുമാനിച്ചു.
രാജ്യത്തെ മറ്റിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല.
National News