Latest Malayalam News - മലയാളം വാർത്തകൾ

അയോധ്യ രാമമന്ത്ര മുഖരിതം; രാംലല്ല വിഗ്രഹം അനാവരണം ചെയ്ത് പ്രധാനമന്ത്രി; പ്രാണപ്രതിഷ്ഠ പൂർണം

NATIONAL NEWS AYODHYA:അയോധ്യ: വേദമന്ത്ര, ശ്രീരാമനാമങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അയോധ്യയിലെ ശ്രീരാമക്ഷേത്ര ശ്രീകോവിലിൽ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചു. മുഖ്യ യജമാനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിച്ച രാംലല്ല വിഗ്രഹം അനാവരണം ചെയ്തത്.അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് അസാധാരണവും വൈകാരികവുമായി നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം പ്രതികരിച്ചു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രാണപ്രതിഷ്ഠാ ചടങ്ങിൻ്റെ ഭാഗമായിപ്രാണപ്രതിഷ്ഠാ ചടങ്ങിനായി 11:30 ഓടെയാണ് പ്രധാനമന്ത്രി അയോധ്യയിൽ എത്തിയത്. തുടർന്ന്, 12 മണിയോടെ സ്വർണ നിറമുള്ള കുർത്തയും ക്രീം നിറമുള്ള മുണ്ടും ധരിച്ച് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് എത്തി. തുടർന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിച്ചു. വിഐപികളും സന്ന്യാസികളുമടക്കം 8,000 പേരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്രത്തിൻ്റെ ഭരണച്ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നത്. വ്യവസായികൾ, ചലച്ചിത്ര, കായിക താരങ്ങൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.

Leave A Reply

Your email address will not be published.