പത്തനംതിട്ട കലഞ്ഞൂരിൽ എടിഎമ്മിൽ മോഷണശ്രമം. ഗ്രാമീൺ ബാങ്കിൻ്റെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. മോഷണശ്രമം നടത്തിയ ആളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. 45 വയസ്സ് പ്രായമുള്ള പച്ച നിറത്തിലുള്ള ഷർട്ട് ധരിച്ച ആളാണ് മോഷണ ശ്രമം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
