കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്കാൻ ശ്രമം നടത്തിയതായി സംശയം. ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപം റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത് രാത്രി 3 മണിക്കാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ എഴുകോൺ പൊലീസ് സ്ഥലത്ത് എത്തി പോസ്റ്റ് മാറ്റി. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം. ട്രെയിൻ അട്ടിമറി സാധ്യത അടക്കം അന്വേഷണ പരിധിയിലാണെന്ന് റെയിൽവേ അറിയിച്ചു. സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പൊലീസും റെയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
