KERALA NEWS TODAY KOZHIKODE:കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ എത്തിയ ഒരാളെ സീറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാർ മടക്കിയിരുന്നു. ഇതിൽ പ്രകോപിതരായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് ജീവനക്കാർ പറയുന്നു. ഡ്രൈവറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞ യാത്രക്കാരനാണ് മർദ്ദനമേറ്റത്. അക്രമിസംഘമെത്തിയ കാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.