കോളേജ് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം

schedule
2023-10-20 | 05:50h
update
2023-10-20
person
kottarakkaramedia.com
domain
kottarakkaramedia.com
കോളേജ് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം
Share

CRIME NEWS THRISSUR :തൃശൂർ: കോളേജിൽ നിന്ന് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘത്തിനുനേരെ ആക്രമണം. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആറങ്ങോട്ടുകര സെന്ററിൽ വച്ചാണ് ആക്രമണം നടന്നത്. കുറ്റിപ്പു റത്തെ കെഎംസിടി കോളേജിലെ വിദ്യാർത്ഥികൾ നെല്ലിയാമ്പതി പഠനയാത്ര ക്യാമ്പ് കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരു അധ്യാപകനെ ആറങ്ങോട്ടുകരയിൽ ഇറക്കിവിടാനായി വണ്ടി നിർത്തിയപ്പോൾ അവിടെ നിന്ന ചിലർ വിദ്യാർത്ഥിനികളോട് കമന്റ് പറഞ്ഞുവെന്നും, ഇത്കൂടെയുള്ള ആൺ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു എന്നുമാണ് പറയുന്നത്. ഇതിൽ പ്രകോപിതരായവർ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു. ഇവർ കൈയിൽ കിട്ടിയ തടികളും മറ്റുമായി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ഇവരെത്തിയ ടൂറിസ്റ്റ്‌ ബസ്സിന്റെ ചില്ലും മറ്റും നശിപ്പിക്കുകയും ചെയ്തു.ഇതിന് ശേഷം വടിവാളും മറ്റുമായി പിന്നെയും ആറങ്ങോട്ടുകര സെന്ററിൽ ഇവർ ഭീതി വിതച്ചു. അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഈ വിദ്യാർത്ഥികളിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറങ്ങോട്ടുകരയിൽ നിരവധി ജനങ്ങൾ തടിച്ച് കൂടിയെങ്കിലും വടിവാളും മറ്റും കയ്യിലുള്ള അക്രമി സംഘത്തിനെ തടയാനായില്ല. പൊലീസ് സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളേയും മറ്റും സുരക്ഷിതരാക്കിയത്.

#arangotukkara#kmctcollege#nelliampathiBreaking Newsgoogle newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIA
42
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
26.03.2025 - 12:55:43
Privacy-Data & cookie usage: