Latest Malayalam News - മലയാളം വാർത്തകൾ

തെരുവ്‌നായ ആക്രമണം ; കായംകുളത്ത് 10 പേർക്ക് പരിക്ക്

Assault on the streets; 10 people injured in Kayamkulam

കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. വീടിനുള്ളില്‍ കയറിയും നായ ആക്രമണം തുടർന്നു. അതേസമയം കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയില്‍ തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ആറു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവമുണ്ടായത് ഇരിങ്ങാലക്കുട കിഴുത്താണിയിലായിരുന്നു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് കിഴുത്താണി സ്വദേശികളായ സുനന്ദ(60), ശ്രീകുട്ടന്‍ (28), ശെന്തില്‍കുമാര്‍(49), സൗദാമിനി (80), അനിത (53), പുല്ലൂര്‍ സ്വദേശി രമ(53) എന്നിവര്‍ക്കാണ്.

Leave A Reply

Your email address will not be published.