ആശാ വർക്കർമാരുടെ സമരവേദിയിൽ നിരാഹാരമിരിക്കുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദുവിന്റെ ആരോഗ്യനില വഷളായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 7 ദിവസമായി ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുകയാണ്. എംഎം ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ പകരം ബീന പീറ്റർ നിരാഹാര സമരം ഏറ്റെടുത്തു. എംഎ ബിന്ദുവിനൊപ്പം ഷൈലജ, തങ്കമണി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. ആശാവർക്കർമാരുടെ രാപ്പകൽ സമരം ഒന്നരമാസവും നിരാഹാര സമരം ഏഴു ദിവസവും പിന്നിട്ടിരിക്കുകയാണ്. സമരം ദിവസങ്ങൾ നീളുമ്പോഴും പിന്നിടുമ്പോഴും ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാ പ്രവർത്തകർ.
