Latest Malayalam News - മലയാളം വാർത്തകൾ

നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

Arrest warrant issued against actor Sonu Sood

ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗര്‍ നടനെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടനെതിരെ നടപടി. റിജിക കോയില്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കേസിലെ മുഖ്യപ്രതിയായ മോഹിത് ശുക്ല പണം തട്ടിയെന്നാണ് രാജേഷ് ഖന്നയുടെ ആരോപണം. കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും ഇതിനായി അയച്ച സമന്‍സ് താരം കൈപ്പറ്റിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സോനുവിനെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടത്. ഫെബ്രുവരി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ നടനെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

Leave A Reply

Your email address will not be published.