Latest Malayalam News - മലയാളം വാർത്തകൾ

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി

Approval for the construction of the Wayanad tunnel

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും. പരിസ്ഥിതി ആഘാത സമിതിയുടെ ശുപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോ​ഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ കർശന ഉപാധിയോടെ അനുമതി നൽകിയിരിക്കുന്നത്.

Leave A Reply

Your email address will not be published.