മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടന് സൗബിന് ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത്. മരട് പൊലീസാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടു കോടി രൂപ വാങ്ങിയെന്നാണ് സ്വകാര്യ വ്യക്തി നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഇഡിയും സിനിമയുടെ മറവില്‍ നടന്ന കളളപ്പണ ഇടപാട് പരിശോധിക്കുകയാണ്.