Latest Malayalam News - മലയാളം വാർത്തകൾ

അംബേദ്‌കർ വിരുദ്ധ പരാമർശം ; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

Anti-Ambedkar remarks; Congress to hold nationwide protests today

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും. അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും. അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെൻറിൽ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Leave A Reply

Your email address will not be published.