കെഎസ്ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം. ഈ വർഷം ഇതുവരെ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി രൂപയാണ്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്ആർടിസിക്ക് അനുവദിച്ചത്.