മോദി ഗ്യാരന്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം ബിജെപിയിൽ ചർച്ചയാകും . തിരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി. പത്തനംതിട്ട ബിജെപി ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്നാണ് അനിൽ പറയുന്നത്.കോൺഗ്രസ് വോട്ടുകളിൽ അടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണിയെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർഥിയാക്കിയത്. എന്നാൽ കാര്യമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ സംഭവിച്ചതുപോലെ പത്തനംതിട്ടയിലും വലിയ മുന്നേറ്റമാണ് അനിൽ പ്രതീക്ഷിച്ചത്.