Latest Malayalam News - മലയാളം വാർത്തകൾ

രണ്ടര വയസ്സുകാരിക്ക് നേരെ അങ്കണവാടി ടീച്ചറുടെ ക്രൂരത ; ഷൂ റാക്കിൻ്റെ കമ്പിയൂരി തല്ലി

Anganwadi teacher's cruelty towards two-and-a-half-year-old girl; She was beaten with a shoe rack wire

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ ഷൂ റാക്കിന്റെ കമ്പി കൊണ്ട് അടിച്ചത്. കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ അടിച്ചു എന്നാണ് പരാതി. എന്നാൽ കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും കൂടെയുണ്ടായിരുന്ന കുട്ടിയാണ് മർദ്ദിച്ചതെന്നുമാണ് ടീച്ചറായ ബിന്ദു പറയുന്നത്. ടോയ്‌ലറ്റിൽ പോയി തിരികെ വന്നപ്പോൾ ഷൂറാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ കൂടെയുള്ള കുട്ടി മർദ്ദിച്ചതായി കുട്ടി പറഞ്ഞുവെന്നും ടീച്ചർ പറയുന്നു. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. ബിന്ദുവിനെതിരെ രക്ഷകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ഉടൻ പൊലീസിനും പരാതി നൽകും. സംഭവത്തെ നിയമപരമായി നേരിടുമെന്നാണ് രക്ഷിതാക്കൾ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.