Latest Malayalam News - മലയാളം വാർത്തകൾ

‘സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാർത്ഥികൾ സമ്പാദിക്കണം’: എ എൻ ഷംസീർ

Kerala News Today-തൃശ്ശൂർ: സാങ്കേതികവിദ്യ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന കാലത്ത് സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാർത്ഥികൾ സമ്പാദിക്കണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ.
നാട്ടിക നിയോജകമണ്ഡലത്തിലെ പഠന മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള എംഎൽഎ വിദ്യാഭ്യാസ അവാർഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ച്‌ അധ്യാപകരും തയ്യാറെടുക്കേണ്ടതുണ്ട്.
വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനം മാത്രമാണ് വിജയമന്ത്രമെന്നും വിദ്യാർഥികളും തിരിച്ചറിയണം.
പഠന മികവിനൊപ്പം സഹജീവികളോട് സഹാനുഭൂതിയുള്ള നല്ല മനുഷ്യരായി കുട്ടികളെ വളർത്തിയെടുക്കണമെന്നും സ്പീക്കർ പറഞ്ഞു.

കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാതെ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ മുൻപോട്ട് പോകാനാകില്ലെന്നും ആധുനിക സാങ്കേതിക വിദ്യകളിൽ കുട്ടികളും അധ്യാപകരും സജ്ജരായിരിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ,
അഡ്വ. വി എസ് സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ആസാ ഗ്രൂപ്പ് സി ഇ ഒ യും ചെയർമാനുമായ സി പി സാലിഹ്,
ഹൈറിച്ച് സി ഇ ഒ സ്രീന പ്രതാപൻ എന്നിവർ വിശിഷ്ട സാന്നിധ്യമായി.

മണ്ഡലത്തിൽ 2023 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ലഭിച്ച വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകിയത്.
നാട്ടിക നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച മണ്ഡലത്തിലെ താമസക്കാരായ വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്.
ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആർ ദിനേശൻ,
പി എ സജിത, സുബിത സുഭാഷ്, ഹരി സി നരേന്ദ്രൻ , സംഘാടക സമിതി കൺവീർ കെ കെ ജോബി, ട്രഷറർ ടി വി ദിപു ,
മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.