Latest Malayalam News - മലയാളം വാർത്തകൾ

മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

An Air India flight bound for Muscat was turned back urgently

റൺവേയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിൽ നിന്ന് പുകയും ദുർ​ഗന്ധവും ഉയർന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. പുക കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. രാവിലെ എട്ട് മണിക്ക് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. 142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. ഐഎക്സ് 548 വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തിൽ നിന്നും പുക ഉയർന്നത്. ഇതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ നിന്ന് നിലവിളിക്കുകയായിരുന്നു.

വിമാനത്തിനകത്ത് എന്തൊക്കെയോ കത്തുന്നതിന്റെ ദുർ​ഗന്ധവുമുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നത്. പുക ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച അന്വേഷണം പുരോ​ഗമിക്കുകയാണ്. അതേസമയം യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിൽ തുടരുകയാണ്. സാങ്കേതിക തകരാറാകാം സംഭവത്തിന് പിന്നിലെന്നാണ് നി​ഗമനം. പ്രശ്നം പരിഹരിച്ച ശേഷം ഇതേ വിമാനത്തിൽ തന്നെ യാത്ര ചെയ്യാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ​ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ യാത്രക്കാർ മറ്റ് യാത്ര സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.